ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥികളായ ആദിലയും നൂറയും, ഷോയിലെ സ്പോൺസേർഡ് ടാസ്കുകളിൽ വിജയിച്ചതിലൂടെ ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് വ്ലോഗിൽ വിശദീകരിക്കുന്നു 

ബിഗ്ബോസ് മലയാളം സീസൺ 7 ൽ‌ ഒരുപാട് പ്രേക്ഷകപിന്തുണ ലഭിച്ച മൽസരാർത്ഥികളാണ് ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും. ടാസ്കുകളിലെല്ലാം ഇവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബിഗ് ബോസിലെ സ്പോൺസേർഡ് ടാസ്കുകൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്തതിലൂടെ ലഭിച്ച ഗിഫ്റ്റുകളെക്കുറിച്ചാണ് ഇരുവരും പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. ടാസ്ക് കഴിയുമ്പോൾ സമ്മാനമായി എന്താവും കിട്ടുക എന്നതിനെ കുറിച്ചൊന്നും തങ്ങൾ ചിന്തിച്ചിരുന്നില്ലെന്നും ആദില പറയുന്നു.

"ബിഗ് ബോസിലായിരുന്നപ്പോൾ ഞങ്ങൾ ചില ടാസ്ക്കുകളിൽ‌ വിജയിച്ചിരുന്നു. അന്ന് സ്പോൺസറുടെ പേര് എഴുതിയ ഗിഫ്റ്റ് കാർഡുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്തായിരിക്കും ആ ഗിഫ്റ്റ് കാർ‌ഡിൽ ഒളിഞ്ഞിരിക്കുന്ന സമ്മാനമെന്ന് ഞങ്ങൾക്ക് അന്ന് അറിയില്ലായിരുന്നു. കഴിയുന്നത്ര ദിവസം ഹൗസിൽ നിൽക്കണം എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ടാസ്ക് വിജയിച്ചാൽ കിട്ടുന്ന സമ്മാനം എന്താണെന്ന് ഞങ്ങൾക്ക് മനസിലായത്. ആകെ 20000 രൂപയാണ് സ്പോൺസേർഡ് ടാസ്കിലെ വൗച്ചറുകളിൽ നിന്നും ലഭിച്ചത്. ആ പണം ഉപയോഗിച്ച് ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങി.

ഫാബ്രിക് സ്റ്റീമറാണ് വാങ്ങിയതിൽ ഒന്ന്. അയൺ ബോക്സ് ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് സ്റ്റീമർ ഉപയോഗിക്കുമ്പോൾ ഇല്ല. ഒരു ഓവനും ബിഗ് ബോസിൽ നിന്നും കിട്ടിയ പണം കൊണ്ട് വാങ്ങി. ബിഗ് ബോസിൽ വെച്ചാണ് ഓവന്റെ പ്രധാന്യം മനസിലായത്. കട്ടെടുത്തു വെച്ച ഭക്ഷണമടക്കം ചൂടാക്കി കഴിക്കാൻ ഞങ്ങൾ ആശ്രയിച്ചിരുന്നത് ഓവനെയാണ്. ‌പിന്നൊരു പോർട്ടബിൾ വീഡിയോ ലൈറ്റാണ് വാങ്ങിയത്. വീഡിയോ എടുക്കുമ്പോൾ ആവശ്യത്തിന് വെളിച്ചമില്ലാത്ത അവസ്ഥ വരാറുണ്ട്. അതിനുള്ള പരിഹാരമായി വാങ്ങിയതാണ്. യൂട്യൂബ് വീഡിയോയ്ക്കുള്ള ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്യാനായി ചില വാൾ ഡെക്കറേഷനുകളും വാങ്ങി. പിന്നെ ഒരു കോഫി മേക്കറും വാങ്ങി. ഇതെല്ലാം ഞങ്ങൾ വാങ്ങിയതിന്റെ എല്ലാ ക്രഡിറ്റും ബിഗ് ബോസിനാണ്" ആദിലയും നൂറയും വീഡിയോയിൽ പറഞ്ഞു.

YouTube video player