ഇന്ത്യൻ ടെന്നീസ് താരം സൈന നെഹ്‍വാളിന്റെ ജീവിതകഥ സിനിമയാകുകയാണ്. ചിത്രത്തില്‍ സൈനയെ അവതരിപ്പിക്കുന്നത് ശ്രദ്ധ കപൂറാണ്. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. സൈനയെ പൂര്‍ണതയോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രദ്ധ കപൂര്‍. അതിനായി സൈനയുടെ മാതാപിതാക്കളെയും ശ്രദ്ധ കപൂര്‍ അടുത്തിടെ കാണാൻ പോയിരുന്നു.

സൈനയുടെ ജീവിതകഥയില്‍ അഭിനയിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്രദ്ധ കപൂര്‍ പറയുന്നു. സൈന രാജ്യത്തിന്റെ ഹൃദയഭാജനമാണ്, ചാമ്പ്യനും യൂത്ത് ഐക്കണുമാണ്. ഒരു നടിയെന്ന നിലയില്‍ ഏറെ വെല്ലുവിളിയുള്ള റോളാണ്. ശ്രദ്ധ കപൂര്‍ പറയുന്നു.