തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ സിനിമയാണ് വിശ്വാസം. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആയിരിക്കും സിനിമയിലെ നായികയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ശിവയും അജിത്തും ഒന്നിച്ച ചിത്രങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന വിശ്വാസം ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.