നടന്‍ മുകേഷിന്‍റെ മകന്‍ ശ്രാവണ്‍ അഭിനയിക്കുന്ന കല്ല്യാണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പണ്ടേ നീ എന്നില്‍ ഉണ്ടേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശ്രാവണിന്‍റെ ആദ്യ ചിത്രമാണ് കല്ല്യാണം.
ശ്രാവണിന്‍റെയൊപ്പം നായികയായി എത്തുന്ന വര്‍ഷയുടെയും ആദ്യ ചിത്രമാണ് കല്ല്യാണം. ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് നായരാണ്. സിദ്ധാര്‍തഥാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്.
