ചെന്നൈ: തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നുള്ള വ്യവസായിയാണ് ശ്രുതിയുടെ വരനെന്നും അടുത്ത വര്‍ഷം വിവാഹം നടന്നേക്കുമെന്നുമാണ് വാര്‍ത്തകള്‍. 

എന്നാല്‍ വാര്‍ത്തയോട് ശ്രുതി പ്രതികരിച്ചതാണ് ഈ വാര്‍ത്ത സത്യമാണെന്ന നിലയില്‍ സ്വിരീകരിക്കാന്‍ കാരണം. വാര്‍ത്ത ട്വീറ്റ് ചെയ്ത മാധ്യമത്തിന് തമാശ രൂപേണയാണ് ശ്രുതി മറുപടി നല്‍കിയത്. സാധാരണ ഇത്തരം വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിക്കുന്ന ശ്രുതി തമാശ രൂപേണ മറുപടി നല്‍കിയത് ഗോസിപ്പുകളുടെ ആക്കം കൂട്ടിയിട്ടുണ്ട്.

തമിഴിലും തെലുങ്കിലും തിരിക്കുള്ള നടിയായ ശ്രുതി മുന്‍പ് പല നടന്മാരുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിതാവ് കമല്‍ഹാസന്‍ നായകനാകുന്ന സബാഷ് നായിഡുവിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്.