നടി ശ്വേത ബസുവിന്റെ വിവാഹ നിശ്ചയം കഴി‍ഞ്ഞു

നടി ശ്വേത ബസുവിന്റെ വിവാഹ നിശ്ചയം കഴി‍ഞ്ഞു എന്ന് റിപ്പോര്‍ട്ട്. ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാലിന്റിനെയാണ് ശ്വേത വിവാഹം ചെയ്യുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ഗോവയിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ന് വിവാഹ നിശ്ചയം നടത്തിയത്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ലാത്ത സാഹചര്യത്തിലാണ് വിവാഹ നിശ്ചയം വീണ്ടും നടന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.

രോഹിതുമായുള്ള പ്രണയം രണ്ടുവർഷം മുമ്പ് ശ്വേതതന്നെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തെകുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നായിരുന്നു അന്ന് നടി ആരാധകരോട് പറഞ്ഞത്. സെക്സ് റാക്കറ്റിന്റെ പേരിൽ റെയ്ഡിൽ പിടിക്കപ്പെട്ട് വാർത്തകളിൽ ശ്വേത നിറഞ്ഞുനിന്നിരുന്നു.

കുടുംബം നോക്കാനാണ് താൻ വേശ്യാവൃത്തി സ്വീകരിച്ചതെന്ന് ശ്വേത അന്ന് പറഞ്ഞത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് വരെ സ്വന്തമാക്കിയ നടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത കോത ബങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്.