ശ്വേത മേനോന്‍ ആണ്‍ വേഷത്തിലെത്തുന്ന ചിത്രം നവല്‍ എന്ന ജുവല്‍ ഈ മാസം 11ന് തിയേറ്ററുകളിലെത്തും. ഇറാഖി വംശജയായ അമേരിക്കന്‍ നടി റീം ഖാദിമും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രഞ്ജിലാല്‍ ദാമോദരനാണ് സംവിധായകന്‍.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിന്‍റെയും ഇറാന്‍റെയും സാസംകാരിക പശ്ചാത്തലത്തിലൂടെയാണ് നവല്‍ എന്ന ജുവല്‍ കഥ പറയുന്നത്. അമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളും സമകാലിക ലോകത്തിന്‍റെ രാഷ്‌ട്രീയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നു. ചിത്രത്തില്‍ ആണ്‍ വേഷത്തിലും അഭിനയിക്കുന്നുണ്ട് ശ്വേത മേനോന്‍.

ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മലയാളം പഠിക്കുകയെന്നത് ശ്രമകരമായിരുന്നെങ്കിലും ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഇറാഖി നടി റീം ഖാദിം പറയുന്നു.

ഇന്ത്യക്കാരനായിട്ടും റീം ഖാദിം പറയുന്നത്ര പോലും മലയാളം പറയാനായില്ലെന്ന് ചിത്രത്തില്‍ പൊലീസോഫീസറുടെ വേഷത്തിലെത്തുന്ന ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍ പറയുന്നു.

ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പും വൈകാതെ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍ പറഞ്ഞു.