Asianet News MalayalamAsianet News Malayalam

വ്യാപക പരാതി; ചിമ്പുവിന് പ്രൊഡ്യുസേഴ്‌സ് അസോയിയേഷന്‍റെ ചുവപ്പ് കാര്‍ഡ്

Simbu gets red notice from Tamil Nadu Film Producers
Author
First Published Nov 25, 2017, 2:16 PM IST

ചെന്നൈ: തമിഴ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടന്‍ ചിമ്പുവിന്  ചുവപ്പ് നോട്ടീസ് നല്‍കി. നിര്‍മാതാക്കളില്‍ നിന്ന് ചിമ്പുവിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കര്‍ശന നിലപാട് സ്വീകരിച്ചത്.  ചുവപ്പ് നോട്ടീസ് ലഭിച്ച ചിമ്പുവിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 അവസാനമായി അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തില്‍ 29 ദിവസം മാത്രമായിരുന്നു ചിമ്പു പങ്കെടുത്തിരുന്നത്. പിന്നീട് ചിമ്പു സിനിമയോട് സഹകരിക്കാന്‍ തയാറായിരുന്നില്ല.  ഇതിന്‍റെ കാര്യം ചിമ്പുവിനോട് ചോദിച്ചപ്പോള്‍ എടുത്ത ഷോട്ടുകള്‍ വച്ച് സിനിമ പുറത്തിറക്കാനാണ്  അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. 

 ചിമ്പു ആവശ്യപ്പെട്ടതുപോലെ സിനിമ പുറത്തിറക്കാന്‍ സാധിക്കാത്തതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. അതേസമയം താരത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയെങ്കിലും ഇനി അഭിനയിക്കുമോയെന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios