ബീപ് സോങ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ചിമ്പുവിന്‍റെ പിതാവ്

First Published 11, Mar 2018, 2:34 PM IST
Simbus father T Rajendar reveals Beep Song was released by admin
Highlights
  • ബീപ് സോങ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍
  • മ്പു അറിയാതെ അഡ്മിന്‍ പാട്ട് പുറത്തു വിടുകയായിരുന്നുവെന്ന് പിതാവ്

ബീപ് സോങ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി തമിഴ്‍നടന്‍ ചിമ്പുവിന്‍റെ പിതാവും ചലച്ചിത്രകാരനുമായ ടി രാജേന്ദര്‍. ചിമ്പു അറിയാതെ അഡ്മിന്‍ പാട്ട് പുറത്തു വിടുകയായിരുന്നുവെന്നാണ് രാജേന്ദ്ര‍ പറഞ്ഞത്.  ചെന്നൈ കെ കെ നഗര്‍ മീനാക്ഷി കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയിലാണ് ടി രാജേന്ദറിന്‍റെ വെളിപ്പെടുത്തല്‍. അഡ്മിന്‍ ചതിച്ചതാണെന്നും ചിമ്പു അങ്ങനെ ചെയ്യില്ലെന്നും രാജേന്ദ്ര‍ പറഞ്ഞു.

താനും ഒരു സംഗീത സംവിധായകനാണെന്നും  പാട്ടെഴുതിയിട്ടും ചിട്ടപ്പെടുത്തിയിട്ടുമുണ്ടെന്നും പറഞ്ഞ രാജേന്ദര്‍ ഒരു പാട്ട് പുറത്തു വിടും മുന്‍പ് ഡമ്മിയായ വരികള്‍ എഴുതുമെന്നും ബീപ് സോങ് അങ്ങനെ സംഭവിച്ചതാണെന്നും വ്യക്തമാക്കി. എച്ച് രാജയെപ്പോലും അഡ്മിന്‍ ചതിച്ചു പിന്നെയാണോ തന്റെ മകനെന്നും രാജേന്ദര്‍ ചോദിച്ചു.

2015ലാണ് ചിമ്പുവിന്റെ ബീപ് സോങ് വിവാദം തുടങ്ങിയത്. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുളള വരികളാണ് ബീപ് സോങിനെ കുപ്രസിദ്ധമാക്കിയത്. ഇതിനെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് ചിമ്പുവിനും സംഗീതസംവിധായകന്‍ അനിരുദ്ധിനുമെതിരെ കേസുമെടുത്തു. പാട്ട് ചോര്‍ന്നതാണെന്നും ഇതൊരിക്കലും പുറത്തു വിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചിമ്പു മുമ്പ് വ്യക്തമാക്കിയിരുന്നു.

loader