യുവനിര നടിമാരുടെ സങ്കല്‍പ്പം തന്നെ മാറ്റി മറിച്ച കങ്കണ റണാവത്ത് നായികാ വേഷത്തില്‍ എത്തുന്ന സിമ്രാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മറ്റു സിനിമകളില്‍ അഭിനയിച്ചതുപോലെയുള്ള ഗംഭീര പ്രകടമാണ് സിമ്രാനിലും അവതരിപ്പിക്കുന്നത്. മെക്ക് അപ് ഒന്നുമില്ലാതെയാണ് ഈ ചിത്രത്തിലും കങ്കണ എത്തുന്നത്. 

മൂന്ന് ദേശീയ അവര്‍ഡുകള്‍ നേടിയ കങ്കണ ഇത്തവണയും അവാര്‍ഡ് കരസ്ഥമാക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശക്തമായ കഥാപാത്രം തന്നെയാണ് സിമ്രാനിലും ബോളിവുഡിന്റെ ക്വീനായ നടി അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തിയാണ് സിമ്രാന്‍ ഒരുക്കിയിരിക്കുന്നത്. നഴ്‌സില്‍ നിന്ന് തുടങ്ങി പിന്നീട് ബാങ്ക് മോഷ്ടാവുവരെയായ ബണ്ടി സന്ദീപ് കൗറിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ഹന്‍സാല്‍ മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.