പിന്നണി ഗാനങ്ങള്‍ പാടുന്ന നടന്‍മാര്‍ക്ക് അതേ പാട്ട് ലൈവായി സ്‌റ്റേജില്‍ അവതരിപ്പിക്കാന്‍ കഴിയുമോയെന്ന് ഗായകന്‍ ഉണ്ണിമേനോന്‍ ചോദിക്കുന്നു. ഇപ്പോഴത്തെ മലയാള സിനിമാ പാട്ടുകള്‍ക്ക് ആയുസ് കുറഞ്ഞു. സമീപകാലത്ത് ഇറങ്ങിയ മലയാള സിനിമാ ഗാനങ്ങള്‍ വേദികളില്‍ അവതരിപ്പിക്കുമ്പോള്‍ അത് ശ്രോതാക്കള്‍ക്ക് ആവേശമാകുന്നില്ല. നല്ല പാട്ടുകള്‍ തങ്ങളുടെ സിനിമയില്‍ വേണമെന്ന് തീരുമാനിക്കേണ്ടത് സംവിധായകരാണ്.

പാട്ടിന്റെ റോയല്‍റ്റി ഗായകര്‍ക്കും വേണം. കൊച്ചിയില്‍ അത്യാധുനിക സൗകര്യമുള്ള റെക്കോഡിങ് സ്റ്റുഡിയോ ഉടന്‍ തുറക്കുമെന്നും ഉണ്ണിമേനോന്‍  അറിയിച്ചു. എസ്.പി ബാലസുബ്രഹ്മണ്യത്തിനൊപ്പം ഉണ്ണിമേനോന്‍ ശനിയാഴ്ച കോട്ടയത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്നുണ്ട്.