പ്രണവ് മോഹന്‍ലാലിന്റെ ആദി തിയേറ്ററുകളില്‍ വിജയകരമായി ഓടുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഗാനരംഗങ്ങളും നിറഞ്ഞ കയ്യടി നേടി. പ്രണവ് എഴുതി പാടിയ ഇംഗ്ലീഷ് ഗാനം ജിപ്‌സി വുമണിന്റെ മേ്ക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
സംഗീതത്തില്‍ തല്‍പരനായ പ്രണവ് പതിനേഴാം വയസ്സില്‍ എഴുതിയ ഗാനമാണ് ആദിയില്‍ പാടിയത്. പ്രണവിന്റെ കസിനും വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ലൈന്‍ പ്രൊഡ്യൂസറുമായ സിതാര സുരേഷാണ് ഈ വിവരം പങ്കുവച്ചത്.
പ്രണവിന്റെ അമ്മ സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജിയുടെ മകളാണ് സിതാര. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങളുടം ലൈന്‍ പ്രൊഡ്യൂസറായിരുന്നു സിതാര. ജിപ്‌സി വുമണ്‍ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് അനില്‍ ജോണ്‍സണ്‍ ആണ്. ഗാനത്തിനെ മനോഹരമാക്കിയ ഗിത്താര്‍ വായിച്ചത് സന്ദീപ് മോഹനും പ്രണവ് മോഹന്‍ലാലും ചേര്‍ന്നാണ്.
