തമിഴ് ചിത്രം വേലൈക്കാരന്‍ തിയേറ്ററിലെത്തും മുമ്പ് സഹതാരം ഫഹദിനെ വാനോളം പുകഴ്ത്തി നടന്‍ ശിവ കാര്‍ത്തികേയന്‍. അഭിനയത്തില്‍ ഹോളിവുഡിലെ ഏതു നടനുമൊപ്പം നില്‍ക്കാന്‍ ഫഹദിനാകുമെന്ന് ശിവ കാര്‍ത്തികേയന്‍ പറയുന്നു. തമിഴില്‍ ഫഹദിന്റെ അരങ്ങേറ്റ ചിത്രമാണ് ജയം രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍. ഫഹദിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും ശിവ കാര്‍ത്തികേയന്‍ പങ്കിട്ടു.
ഫഹദിനൊപ്പമുള്ള അഭിനയത്തേക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനാണ് ശിവ കാര്‍ത്തികേയന്‍റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. സിനിമയുടെ തിരക്കുകള്‍ക്കിടയിലും ട്വിറ്ററില്‍ സജീവമാണ് ശിവ കാര്‍ത്തികേയന്‍. വേലൈക്കാരനിലൂടെ തമിഴ് ആരാധകരെ തൃപ്‍തിപ്പെടുത്താന്‍ ഫഹദിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഥാപാത്രത്തിനു ഫഹദ് തന്നെ ശബ്ദം നല്‍കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തനിയൊരുവനു ശേഷം ജയം രാജ സംവിധാനം ചെയ്യുന്ന ചിത്രമായ വേലൈക്കാരന്‍ സെപ്റ്റബര്‍ 29ന് തിയേറ്ററുകളിലെത്തും.
