എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ മദ്രാസിയുടെ പ്രൊമോഷണൽ ചടങ്ങിനിടെയായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം.
തന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരുന്നു താനും ആരതിയും തമ്മിലുള്ള വിവാഹമെന്ന് ശിവകാർത്തികേയൻ. യാതൊന്നും പ്രതീക്ഷിക്കാതെ അവളെ തനിക്ക് സംരക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിച്ചാണ് അവൾ തന്നെ വിവാഹം കഴിച്ചതെന്നും ശിവകാർത്തികേയൻ പറയുന്നു. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ മദ്രാസിയുടെ പ്രൊമോഷണൽ ചടങ്ങിനിടെയായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം.
"ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് ആരതി എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ചാണ് അവൾ എന്നോട് സമ്മതം പറഞ്ഞത്. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കും." ശിവകാർത്തികേയൻ പറഞ്ഞു.
അതേസമയം അമരന് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രമാണ് മദ്രാസി. ബിജു മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥആപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്‍മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ചിത്രമാണ് അമരൻ. രാജ്‍കുമാർ പെരിയസാമി സംവിധാനം ചെയ്‍ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.

