നയൻതാരയും ശിവകാര്‍ത്തികേയനും വീണ്ടും
നയൻതാരയും ശിവകാര്ത്തികേയനും വീണ്ടും ഒന്നിക്കുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലായിരിക്കും ഇരുവരും ഒന്നിക്കുക. നേരത്തെ നയൻതാരയും ശിവകാര്ത്തികേയനും ഒന്നിച്ച വേലൈക്കാരൻ വൻ ഹിറ്റായിരുന്നു.
അതേസമയം ഒരു സയൻസ് ഫിക്ഷൻ സിനിമയും ശിവകാര്ത്തികേയന്റെതായി പുരോഗമിക്കുന്നുണ്ട്. രവി കുമാര് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
