ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍‌ശനത്തിന് എത്തിയ സീമ രാജ് മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. പൊൻറം സംവിധാനം ചെയ്‍‌ത ചിത്രം ശിവകാര്‍ത്തികേയന്റെ കരിയറിലെ മികച്ച ഹിറ്റായി മാറുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത സിനിമകളുടെ തിരക്കുകളിലേക്ക് കടക്കുകയാണ് ശിവകാര്‍ത്തികേയൻ. 

എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയൻ അടുത്തതായി അഭിനയിക്കുക. നയൻതാരയാണ് നായിക. ഒരു റൊമാന്റിക് ചിത്രമായിരിക്കും ഇത്. ഇതിനു ശേഷം രവികുമാര്‍ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലറിലാണ് ശിവകാര്‍ത്തികേയൻ നായകനാകുക. ഇരുമ്പു തിറൈയിലൂടെ ശ്രദ്ധേയനായ പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ശിവകാര്‍ത്തികേയനാണ് നായകൻ.