തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരുന്നത്.

ബോളിവുഡ് താരം ജാന്‍വി കപൂറുമൊത്തുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇരുവരും തമ്മിലുള്ള ബൂമറിങ്ങ് വീഡിയോയാണ് പഴയ ഹിന്ദി സീരിയൽ താരമായിരുന്ന സ്മൃതി ഇറാനി പങ്കുവച്ചത്. 

എന്നാൽ ഇരുവരും തമ്മിലുള്ള വീഡിയോയെക്കാളും ആളുകൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് രസകരമായ ആ അടിക്കുറിപ്പായിരുന്നു. തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരുന്നത്. ഇതോടൊപ്പം ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതൊന്നും പ്രശ്നമില്ല കുട്ടി എന്ന മറുപടി നല്‍കുന്നതും സ്മൃതിയുടെ പോസ്റ്റിൽ കാണായിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. ഏഴു മണിക്കൂറ് മുൻപ് ഇട്ട വീഡിയോ രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ ഇതുവരെ കണ്ടുകഴിഞ്ഞു.

View post on Instagram

സ്മൃതി ഇറാനി സാമൂഹ്യമാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ മുമ്പും വൈറലായിട്ടുണ്ട്. അതിൽ‌ പ്രധാനപ്പെട്ട ഒന്നായിരുന്നു ദീപിക പദുക്കോൺ രൺബീർ സിങ് വിവാഹചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിനെ ട്രോളിക്കൊണ്ടുള്ള സ്മൃതിയുടെ പോസ്റ്റ്. ‘ദീപ്‌വീര്‍ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് നീളുമ്പോള്‍’ എന്ന അടിക്കുറിപ്പോടെ ഒരസ്ഥികൂടത്തിന്‍റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ സ്മൃതി പങ്കുവച്ചത്.

View post on Instagram

പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടേയും സംവിധായകനു നിർമാതാവുമായ ബോണി കപൂറിന്റെ മകളാണ് ജാൻവി.