സ്മൃതി ഇറാനിയുടെ ട്രോള്‍ പോസ്റ്റിനെ ആവേശത്തോടെ ഏറ്റടെക്കുകയായിരുന്നു ആദ്യം സോഷ്യല്‍ മീഡിയ. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. ദീപിക ആരാധകര്‍ കളത്തിലെത്തിയതോടെ വിമര്‍ശനമേറ്റ് പുളയുകയാണ് പഴയ സീരിയല്‍ നടി

മുംബൈ: ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ദീപികയും റണ്‍വീര്‍ സിംഗും ഒന്നായി കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ തന്നെ പുറത്ത് വന്നത് ഏറെ വൈകിയാണ്. വിവാഹ ചടങ്ങിനെത്തിയവരോട് ചിത്രങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് താര ജോഡി ആവശ്യപ്പെട്ടിരുന്നു. പക്ഷെ താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തിയതോടെ വൈറലായി.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെയാണ് ദിപീക റണ്‍വീര്‍ ജോഡിയെ വെറുതെ ഒന്ന് ട്രോലി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പണിമേടിച്ചത്. വിവാഹചിത്രങ്ങളൊന്നും പുറത്തുവരാതിരുന്ന സമയത്താണ് സ്മൃതി ഇറാനി ട്രോളുമായി രംഗത്തെത്തിയത്. ഒരസ്ഥികൂടത്തിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കേന്ദ്രമന്ത്രി ‘ദീപ്‌വീര്‍ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് നീളുമ്പോള്‍’ എന്ന കുറിപ്പും നല്‍കി.

സ്മൃതി ഇറാനിയുടെ ട്രോള്‍ പോസ്റ്റിനെ ആവേശത്തോടെ ഏറ്റടെക്കുകയായിരുന്നു ആദ്യം സോഷ്യല്‍ മീഡിയ. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. ദീപിക ആരാധകര്‍ കളത്തിലെത്തിയതോടെ വിമര്‍ശനമേറ്റ് പുളയുകയാണ് പഴയ സീരിയല്‍ നടി. ദീപികയെ കര്‍ണിസേന അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ എവിടെയായിരുന്നുവെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. അന്ന് കാത്ത് കാത്തിരുന്ന കേന്ദ്രമന്ത്രിക്ക് ഇപ്പോഴും അതിന് സാധിക്കും എന്നും ആരാധകര്‍ പറയുന്നു.

View post on Instagram