തമിഴ് നടി സ്നേഹ വീണ്ടും മലയാളത്തിലേക്ക്. മമ്മൂട്ടിയുടെ നായികയായിട്ടാണ് സ്നേഹ വീണ്ടും മലയാളത്തിലെത്തുന്നത്. ഹനീഫ് അദനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നേരത്തെ ആനന്ദം, തുരുപ്പുഗുലാന്‍, വന്ദേമാതരം, പ്രമാണി എന്നീ സിനിമകളില്‍ സ്നേഹ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ ശിക്കാര്‍ ആണ് അവസാനമായി സ്നേഹ അഭിനയിച്ച മലയാള ചിത്രം.
