വീട്ടുമുറ്റത്ത് നിന്നും ഗര്‍ഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതല്‍ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൊല്ലം: മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗര്‍ഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതല്‍ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ വെച്ചായിരുന്നു വയോധികയെ ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2025 മുതല്‍ ഇയാള്‍ വയോധികയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒടുവിൽ വയോധിക വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ലഹരി വിൽപ്പന ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇവർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായും വിവരമുണ്ട്.