ചെന്നൈ: അനിരുദ്ധും സൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'താന സെറന്ദ കൂട്ടം'. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. അനിരുദ്ധിന്‍റെ 29-ാം പിറന്നാളും സൊടക്ക് പാട്ട് പുറത്തിറങ്ങിയതും ഒരേ ദിവസമായിരുന്നു എന്നത് മറ്റൊരു കൗതുകം. ജിമിക്ക് ഗേള്‍സ് സൊടക്ക് മേലെയ്ക്ക് ചുവടുകള്‍ വയ്ക്കുന്നു എന്നതാണ് പാട്ടിന്‍റെ പ്രത്യേകത. യോജിച്ച വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ഷെറില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സൂര്യയുടെ വാരണം ആയിരം പ്രിയപ്പെട്ട ചിത്രമാണെന്നും ഷെറില്‍ പറഞ്ഞിരുന്നു. ഏതായാലും തമിഴ് സിനിമാ മേഖലയിലേക്കുള്ള ചുവട് വയ്പ്പായി ഷെറിലിന്‍റെ സൊടക്ക് ഡാന്‍സിനെ കാണാം.