ചാറ്റ് ബോക്സില്‍ അശ്ലീലം പറഞ്ഞ വ്യക്തിക്ക് ചുട്ടമറുപടി നല്‍കി നടിയും മോഡലുമായ സോഫിയ ഹയത്ത്
മുംബൈ: ചാറ്റ് ബോക്സില് അശ്ലീലം പറഞ്ഞ വ്യക്തിക്ക് ചുട്ടമറുപടി നല്കി നടിയും മോഡലുമായ സോഫിയ ഹയത്ത്. അഭിനയം, മോഡലിങ്, ഷൂട്ടിങ് എന്നിവയ്ക്കു പുറമെ നിങ്ങള്ക്ക് എന്തു സേവനമാണ് കൂടുതലായി നല്കുക എന്നായിരുന്നു ചോദ്യം.
ഈ ചോദ്യത്തിനാണ് സോഫിയയുടെ കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞത്. സ്ത്രീകളെ വിലകൊടുത്തു വാങ്ങാമെന്നു കരുതുന്ന നിങ്ങളെ പോലെയുള്ള ആളുകളെ ഒരു പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യം. നിങ്ങളുടെ അമ്മയോടു സഹതാപം തോന്നുന്നു.
നിങ്ങള്ക്ക് അമ്മമാരോട് എന്ത് ബഹുമാനമാണുള്ളത്. ബിക്കിനി ധരിക്കുന്നത് കൊണ്ട് ഞാന് കാശിനുവേണ്ടി ആരുടെ കൂടെയും കിടക്കുമെന്നാണോ? എങ്ങനെയാണ് അവര് ഇങ്ങനെ ധരിക്കുന്നത്. നിങ്ങളെല്ലാവരും നഗ്നരായി തന്നെയാണ് പിറന്നത്. പിന്നെ ആരോ നിങ്ങളെ നാണക്കേട് എന്താണെന്ന് പഠിപ്പിച്ചു. ഒരു സ്ത്രീയുടെ ശരീരം നാണംകെട്ടതാണെന്നും പഠിപ്പിച്ചു.
നിങ്ങള് നിങ്ങളുടെ അമ്മയുടെ മുലക്കണ്ണുകള് ചപ്പുകയും പാല് കുടിക്കുകയും ചെയ്തു. എന്നിട്ടും ഒരു സ്ത്രീ ബിക്കിനി ധരിക്കുമ്പോള് അവരെ മോശമായ രീതിയില് നോക്കുന്നു. നിങ്ങളുടെ അമ്മയും നഗ്നയായിരുന്നു അവരുടെ കാലുകള്ക്കിടയിലൂടെയാണ് നിങ്ങളും വന്നത്. ഒരു സ്ത്രീയുടെ പാവനത എന്താണെന്ന് മനസ്സിലാക്കൂ.
അവരെ ബഹുമാനിക്കാന് പഠിക്കൂ. നിങ്ങള്ക്ക് കണ്ണ് കൊണ്ട് ഒരു സത്രീയെ നോക്കാന് കൂടി അര്ഹനല്ല, ചാറ്റിന്റെ സ്ക്രീന് ഷോട്ട് അടക്കം സോഫിയ ഇന്സ്റ്റഗ്രാമില് കുറിച്ചു.
