മുംബൈ: ദുല്‍ഖര്‍ നാലു വേഷങ്ങളിലെത്തിയ സോലോയുടെ ക്ലൈമാക്‌സ് മാറ്റിയത് തന്‍റെ അറിവോടെയല്ലെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. ട്വിറ്ററിലാണ് ക്ലൈമാക്‌സ് മാറ്റിയതിനു പിന്നിലെ നയം സംവിധായകന്‍ വ്യക്തമാക്കിയത്. ക്ലൈമാക്‌സ് നല്ലതോ മോശമോ എന്നത് സംവിധായകന്‍റെ കാഴ്ച്ചപ്പാടാണെന്നും അദേഹം പറഞ്ഞു. 

നാല് കഥകള്‍ ചേര്‍ന്നുള്ള ആന്ത്രോളജി സിനിമയായ സോലോ ഓക്ടോബര്‍ 5ന് തിയേറ്ററുകളിലെത്തി. ക്ലൈമാക്‌സ് നിരാശപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ ക്ലൈമാക്‌സ് അവതരിപ്പിച്ചത്. എന്നാല്‍ ക്ലൈമാക്‌സ് മാറ്റാന്‍ താന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് ബിജോയ് നമ്പ്യാരുടെ വാദം.

Scroll to load tweet…