ദില്ലി: ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന കാലമാണ് ഐപിഎല്‍ സീസണുകള്‍. ക്രിക്കറ്റും സിനിമയും തമ്മില്‍ അടുത്ത ബന്ധത്തിന് കാരണമാകുന്നതും ഐപിഎല്‍ തന്നെയാണ്.
ഐപിഎല്ലിന്‍റെ വരവോടെ തന്‍റെ ഇഷ്ട ക്രിക്കറ്റ് താരങ്ങളെ തുറന്നുപറയാനും ബോളീവുഡ് താരങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. ഇത്തരം തുറന്നുപറച്ചിലുകള്‍ ഷാരൂഖ് ഖാന്‍ മുതല്‍ അനുഷ്ക -വിരാട് ബന്ധത്തില്‍ വരെ എത്തി നില്‍ക്കുകയാണ് ക്രിക്കറ്റ്- ബോളിവുഡ് ബന്ധം. ഇപ്പോള്‍ ക്രിക്കറ്റിനോടും ക്രിക്കറ്റ് താരങ്ങളോടുമുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ.

സുരേഷ് റെയ്‌നയാണ് സൊനാക്ഷിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം. ഇന്ത്യയ്ക്ക് വേണ്ടിയാണെങ്കിലും ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലാണെങ്കിലും റെയ്‌നയുടെ കളി കാണാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് സൊനാക്ഷി പറയുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 ടീമിലേക്ക് തിരികെ എത്തിയ റെയനയെ അഭിനന്ദിച്ച് സൊനാക്ഷി എത്തിയിരുന്നു. പിന്നാലെയാണ് ഇഷ്ടം തുറന്നുപറഞ്ഞ് എത്തിയത്.
