തനിക്ക് ക്യാന്‍സര്‍ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ട് ഈ യുദ്ധത്തില്‍ മുന്നോട്ട് തന്നെ

മുംബൈ:താന്‍ ക്യാന്‍സര്‍ ബാധിതയെന്ന് ബോളിവുഡ് നടി സൊനാലി ബെന്ദ്രേ. ഹം സാത്ത് സാത്ത് ഹെയ്ന്‍, കാല്‍ ഹോ നാ ഹോ, സര്‍ഫറോഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ നടി ചികിത്സയ്ക്കായി അമേരിക്കയിലാണ്. തനിക്ക് രോഗം സ്ഥിതീകരിച്ചതായും ചികിത്സക്കായി അമേരിക്കയിലാണെന്നും നടി തന്നെയാണ് ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

ഏറ്റവും അപ്രതീക്ഷിതമായ സമയത്താണ് ജീവിതത്തില്‍ ചിലത് സംഭവിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തനിക്ക് വലിയ പിന്തുണയുമായുണ്ടെന്നും താന്‍ ഇവരെ ലഭിച്ചതില്‍ വളരെ അനുഗ്രഹിക്കപ്പെട്ടവളാണെന്നും സൊനാലി ട്വിറ്റ് ചെയ്തിട്ടുണ്ട്. ഒരോ കാല്‍വെപ്പിലും പൊരുതാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം അമേരിക്കയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെന്നറിയാം. താന്‍ ഈ യുദ്ധത്തില്‍ മുന്നോട്ട് തന്നെ പോകുകയാണെന്നും ട്വിറ്ററിലൂടെ സൊനാലി കുറിച്ചു.

Scroll to load tweet…