അനുരാധ വാകില്‍ തയ്യാറാക്കിയ ചുമന്ന നിറത്തിലുളള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചിരിക്കുന്നത്.
ബോളിവുഡ് സുന്ദരിയും അനില് കപൂറിന്റെ മകളുമായ സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങള് സോനത്തിന്റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു സോഷ്യല് മീഡിയയില് വൈറല്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സോനം കപൂറും ദില്ലിയില് ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാകുന്നത്.
അനുരാധ വാകില് തയ്യാറാക്കിയ ചുവന്ന നിറത്തിലുളള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചിരിക്കുന്നത്. സ്വര്ണ നിറത്തിലുള്ള ഷെര്വാണിയാണ് വരന് ആനന്ദ് ആഹുജയുടെ വേഷം. മുംബൈയില് സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവിലാണ് വിവാഹച്ചടങ്ങുകള് നടക്കുന്നത്. തുടര്ന്ന് വൈകുന്നേരം ലീലയില് ബോളിവുഡ് താരങ്ങള്ക്കായി ഗംഭീര വിരുന്നൊരുക്കിയിട്ടുണ്ട്. ബോളിവുഡിലെ വന് താരനിരയാണ് വിവാഹത്തിനെത്തിയത്.














കഴിഞ്ഞ ദിവസം അനില് കപൂറിന്റെ വീട്ടില് വെച്ച് നടന്ന മെഹന്ദി ആഘോഷങ്ങളിലും വന്താരനിര തന്നെയുണ്ടായിരുന്നു. അനില് കപൂറിന്റെ സഹോദരനും ബോളിവുഡ് നിര്മാതാവുമായ ബോണി കപൂര്, മക്കളായ ജാന്വി, ഖുശി, അര്ജുന് കപൂര്, സംവിധായകന് കരണ് ജോഹര്, അനില് കപൂറിന്റെ മറ്റൊരു സഹോദരന് സഞ്ജയ് കപൂറും കുടുംബവും അടക്കമുളളവര് മെഹന്ദി ആഘോഷങ്ങളില് പങ്കെടുത്തു. പീച്ച- പിങ്ക് നിറത്തിലുളള വസ്ത്രങ്ങളാണ് സോനവും ആനന്ദും ധരിച്ചിരുന്നത്. രാത്രിയിലെ നൃത്തചടങ്ങില് വെളള നിറത്തിലുളള ലെഹങ്കയാണ് അണിഞ്ഞിരുന്നത്.


