പാഡ്‍മാന്റെ വിജയത്തിളക്കിലാണ് നായിക സോനം കപൂര്‍. ചിത്രത്തിലെ സോനം കപൂറിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ വാലന്റൈന്‍ ഡേയില്‍ സോനം കപൂറിന് മറ്റൊരു കാര്യമാണ് പറയാനുള്ളത്. താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി പെണ്‍കുട്ടിയെന്നാണ് സോനം കപൂര്‍ പറയുന്നത്. അതിന് കാരണം ആനന്ദ് അഹുജയും.

വ്യവസായിയായ ആനന്ദ് അഹൂജയുമായി സോനം കപൂര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായിരിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മാധ്യമത്തില്‍ പ്രണയദിന സന്ദേശം ഷെയര്‍ ചെയ്‍ത് ആനന്ദ് അഹൂജയെ ടാഗ് ചെയ്‍തിരിക്കുകയാണ് സോനം കപൂര്‍. താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി പെണ്‍കുട്ടിയെന്നാണ് അടിക്കുറിപ്പ്. മറുപടിയായി ആനന്ദ് അഹൂജയും കമിതാക്കളുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പ്രണയം രഹസ്യമാക്കി വയ്‍ക്കുന്നതിനെ കുറിച്ച് സോനം കപൂര്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- അത് എന്റെ നിയന്ത്രണത്തില്‍ അല്ല. എന്നെ കുറിച്ച് സംസാരിക്കുന്നതില്‍ എനിക്ക് പ്രശ്‍നമില്ല. പക്ഷേ മറ്റൊരാളെയും കുറിച്ച് ഉള്ളതാണെങ്കില്‍ അത് ശരിയല്ല. അദ്ദേഹത്തിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രമാണ് എനിക്ക് പറയാനാകുക. കാരണം അദ്ദേഹവും എന്റെ അനുവാദമുണ്ടെങ്കിലെ സംസാരിക്കൂ.