സോനത്തിന്‍റെ മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ വൈറലാകുന്നത്.

ബോളിവുഡ് സുന്ദരിയും അനില്‍ കപൂറിന്‍റെ മകളുമായ സോനം കപൂറിന്‍റെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം അനില്‍ കപൂറിന്‍റെ വീട്ടില്‍ വെച്ച് നടന്ന മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ വൈറലാകുന്നത്.

മെയ് എട്ടിനാണ് സോനവും ഡല്‍ഹിയില്‍ ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാകുന്നത്. മുംബൈയില്‍ വച്ചാണ് ചടങ്ങുകള്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. 

അനില്‍ കപൂറിന്റെ സഹോദരനും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന് കപൂര്‍‍, സംവിധായകന്‍ കരണ്‍ ജോഹര്‍, അനില്‍ കപൂറിന്‍റെ മറ്റൊരു സഹോദരന്‍ സഞ്ജയ് കപൂറും കുടുംബവും അടക്കമുളളവര്‍ മെഹന്ദി ആഘോഷങ്ങളില്‍ പങ്കെടുത്തു. പീച്ച- പിങ്ക് നിറത്തിലുളള വസ്ത്രങ്ങളാണ് സോനവും ആനന്ദും ധരിച്ചിരുന്നത്. 

View post on Instagram

View post on Instagram
View post on Instagram