ഡബ്സ്മാഷുകള്‍ കൊണ്ട് ശ്രദ്ധേയയായ സൗഭാഗ്യ വ്യത്യസ്ത പരീക്ഷണവുമായി രംഗത്ത്

ഡബ്സ്മാഷെന്ന് കേട്ടാല്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മവരിക ഒരുപക്ഷെ സൗഭാഗ്യയുടെ പേരാകും. അത്രയ്ക്കും ഹിറ്റാണ് സൗഭാഗ്യയുടെ ഡബ്സ്മാഷുകള്‍. സാധാരണ ഗതിയില്‍ ഡബ്സ്മാഷുമായി സോഷ്യല്‍ മീഡ‍ിയയില്‍ ശ്രദ്ധേയയാകാറുള്ള താരപുത്രി ഇക്കുറി വ്യത്യസ്തമായൊരു ശ്രമവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബെല്ലി ഡാന്‍സിനുള്ള പരിശ്രമം നടത്തിയാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയിലെത്തിയത്. ജോണ്‍ എബ്രഹാം ചിത്രമായ സത്യമേവ ജയതെയിലെ ബെല്ലി ഡാന്‍സിനൊപ്പമാണ് പുത്തന്‍ ചുവടുകളുമായി താരം എത്തിയത്. എന്നാല്‍ സംഭവം ഡബ്സ്മാഷുകള്‍ പോലെ അത്ര ഹിറ്റല്ലെന്ന പക്ഷമാണ് ആസ്വാദകര്‍ക്കുള്ളത്.

ക്ലാസിക്കല്‍ ചുവടുകളാണ് സൗഭാഗ്യയില്‍ പ്രകടമാകുന്നതെന്നാണ് അവര്‍ പറയുന്നത്. എന്തായാലും സൗഭാഗ്യയുടെ ബെല്ലി ഡാന്‍സ് ശ്രദ്ധനേടിയിട്ടുണ്ട്.

View post on Instagram