കൊച്ചി: സംവിധാനം ചെയ്ത പറവ ഒറ്റ ചിത്രത്തിലൂടെ മലയാളി ചലച്ചിത്ര പ്രേമിയുടെ മനസില്‍ എത്തിയിരിക്കുകയാണ് സൗബിന്‍. അത്രത്തോളം ഇന്ന് സൗബിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. 17 വര്‍ഷമായി സൗബിന്‍ സഹസംവിധന രംഗത്ത് ഉണ്ട്. ഇതിനിടയില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. 

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പെണ്ണു കെട്ടാത്തതിന്റ കാരണമായി സൗബിന്‍ പറഞ്ഞത് ഇങ്ങനെ. എനിക്കിപ്പോഴും കുട്ടിക്കളി മാറിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളതു പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു കുറവും ഇല്ല. 

പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് അത്രയുള്ളു. അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേയ്ക്കു പോയിട്ടുണ്ട് പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിട്ടില്ല