കോടികള്‍ തരാമെന്ന് പറഞ്ഞാലും ഇനിയത് ഉണ്ടാവില്ല

 പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് സ്ഫടികം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്. അടുത്ത വര്‍ഷം സ്ഫടികം പ്രദര്‍ശനത്തിന് എത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്.

മാസ്റ്റര്‍പീസ് എന്ന് വിധിയെഴുതി ഈ ഭദ്രന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോയെന്ന പ്രതീക്ഷയോടെയാണ് ആരാധകര്‍. എന്നാല്‍ കോടികള്‍ നല്‍കിയാലും സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് സംവിധായകന്‍ ഭദ്രന്‍ തന്നെ തുറന്ന് പറയുന്നു. 

 തിലകന്‍ ചേട്ടനും മോഹന്‍ലാലും തമ്മിലുള്ള കെമസ്ട്രിയാണ് സ്ഫടികത്തിന്റെ വിജയം. അഭിനയം റിഫ്‌ളക്‌സ് ആക്ഷനാണ്. തിലകന്‍ ചേട്ടനല്ലാതെ കടുവ ചാക്കോയെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് ഭദ്രന്‍ പറയുന്നു.

എന്നാല്‍ ആരാധകരെ നിരാശരാക്കാതെ മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുക്കെട്ടില്‍ മറ്റൊരു ചിത്രം പിറക്കുകയാണ്. മോഹന്‍ലാല്‍ ലോറിഡ്രൈവറായി എത്തുന്ന റോഡ് മൂവിയായിട്ടാണ് ചിത്രം ഒരുക്കുന്നത്.