തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയ്‍ക്ക് പേരായി. സ്പൈഡര്‍ എന്നാണ് സിനിമയുടെ പേര്. തമിഴിലും തെലുങ്കിലുമായിട്ടാണ് സിനിമ ഒരുക്കുന്നത്.


സിനിമയില്‍ മഹേഷ് ബാബു ഒരു അന്താരാഷ്ട്ര ചാരനായിട്ടാണ് അഭിനയിക്കുന്നത്. രാകുല്‍ പ്രീത് സിംഗ് ആണ് നായിക. ആര്‍ ജെ ബാലാജി സിനിമയില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രാഹകന്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിക്കും.