സൗന്ദര്യമത്സരങ്ങളിലൂടെയാണ് ശ്രീലത ശ്രദ്ധിക്കപ്പെടുന്നത്. മിസ് ട്രിവാന്‍ഡ്രം ആയിട്ടായിരുന്നു തുടക്കം. പതുക്കെ വെള്ളിത്തിരയിലേക്കും കടന്നുവന്നു. കൗതുകവാര്‍ത്തകള്‍, ചെറിയ ലോകവും വലിയ മനുഷ്യരും, പെരുന്തച്ചന്‍ എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളിലും 200ലധികം സീരിയലുകളിലും അഭിനയിച്ചു. പക്ഷേ ദുരിതപൂര്‍ണമായിരുന്നു ശ്രീലതയുടെ ജീവിതം. എല്ലു നുറുങ്ങുന്ന അപൂര്‍വ്വ രോഗത്തോട് പടവെട്ടി ഏറെക്കാലം ചികിത്സയില്‍. എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസനധിയിലായി. ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണാടിയുടെ ചികിത്സ സഹായം അടക്കം നിരവധി പേര്‍ കൈതാങ്ങുമായി എത്തി.
സര്‍ക്കാരുകളും സഹായിച്ചു. ശ്രീലതയുടെ തിരിച്ചു വരവിനായി കാത്തിരുന്നവരുടെയും കൈതാങ്ങായി നിന്നവരുടെയും ആഗ്രഹം ബാക്കിയായി. ശ്രീലത പോയിമറഞ്ഞു.