കൊച്ചി: സൂപ്പര്‍താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരണവുമായി അദ്ദേഹത്തിന്‍റെ സുഹൃത്തും സഹപാഠിയുമായിരുന്ന നടന്‍ ശ്രീനിവധാസന്‍. രജനിക്ക് രാഷ്ട്രീയം പറ്റിയ പണിയല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
ആള്‍ക്കാര്‍ നിര്‍ബന്ധിക്കുമെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ വരാന്‍ പറ്റില്ല. രാഷ്ട്രീയത്തില്‍ ജയിച്ചു കയറണമെങ്കില്‍ ചില്ലറ അഭ്യാസമുറകളൊന്നും പോര. അദ്ദേഹത്തിന് രാഷ്ട്രീയം പറ്റുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് നിഷ്‌കളങ്കനാണ് അദ്ദേഹം-ശ്രീനിവാസന്‍ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ശ്രീനിവാസന്റെ അഭിമുഖം.
ദരിദ്ര ജീവിതം നയിച്ച കാലത്ത് ഒപ്പമുണ്ടായിരുന്ന ആളുകളോട് അദ്ദേഹത്തിന് ഭയങ്കര വികാരമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവര്‍ക്കൊന്നും സിനിമയില്‍ കയറിപ്പറ്റാനായില്ല. പലരും അദ്ദേഹത്തിന്‍റെ സിനിമാ തീറ്ററും കല്യാണമണ്ഡപവുമൊക്കെ നോട്ടി നടത്തുകയാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
