കൊച്ചി: അമ്മ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്‍റിനെതിരെ നടന്‍ ശ്രീനിവാസന്‍. നടികള്‍ക്കെതിരായ ഇന്നസെന്റിന്‍റെ പ്രസ്താവന ശരിയായില്ല. അമ്മ നന്നായാലേ മക്കള്‍ നന്നാകൂ. സിനിമയില്‍ ചൂഷണം നടക്കുന്നതായി തനിക്ക് അറിയില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷും മുകേഷും മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി സംസാരിച്ച സംഭവത്തില്‍ മാപ്പ് പറയുന്നതിന് വേണ്ടി വിളിച്ച പത്രസമ്മേളനത്തിലാണ് ഇന്നസെന്‍റ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിടേണ്ടി വരുമെന്നായിരുന്നു ഇന്നസെന്റിന്‍റെ മറുപടി.