പൃഥ്വിരാജിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത സിനിമാ ആരാധകര്‍ക്കിടയില്‍ നേരത്തെ ഏറെ ചര്‍ച്ചയായതാണ്. 1983ന്റെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ശ്രീലങ്കയിലേക്ക് പോകുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. നെടുമുടി വേണും ഇന്നസെന്റും ചിത്രത്തിലുണ്ടാകും.
