ശ്രീദേവിയുടെ അവസാന നൃത്തം

നിത്യഹരിത നായിക ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവറെ വിട്ടുമാറിയിട്ടില്ല സിനിമാ ലോകം. ഇപ്പോഴിതാ ഭര്‍തൃസഹോദരന്‍ അനില്‍ കപൂറിനൊപ്പമുള്ള ശ്രീദേവിയുടെ അവസാനത്തെ ഡാന്‍സ് ആണ് സോഷ്യല്‍ മിഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.

മോഹിത് മാര്‍വയുടെ വിവാഹത്തിനിടെ ചിട്ടിയന്‍ കലൈയാവോ എന്ന ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന ശ്രീദേവിയുടേയും അനില്‍ കപൂറിന്റെയും വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശ്രീദേവിയുടെ അവസാന നിമിഷങ്ങളാണ് ഈ വിഡിയോ. 

View post on Instagram

 വിവാഹ ചടങ്ങുകള്‍ക്കായി ദുബായിലേക്ക് പോയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ യബാത്ത് ഡബ്ബില്‍ മുങ്ങിമരിച്ചെന്നാണ് അവസാനമായി പുറത്ത് വരുന്ന വാര്‍ത്തകള്‍. താരത്തിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഒട്ടേറെ ചിത്രങ്ങളില്‍ അനില്‍ കപൂറും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.