സത്യജിത് റായ്‍യുടെ ചെറുകഥകള്‍ വെബ് സീരിസാകുന്നു

ഇന്ത്യയുടെ പ്രിയ്യപ്പെട്ട ചലച്ചിത്രകാരനായ സത്യജിത് റായ്‍യുടെ ചെറുകഥകള്‍ വെബ് സീരിസാകുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീജിത് മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്.

പന്ത്രണ്ട് ഭാഗങ്ങളുള്ള വെബ് സീരിസ് ആയിരിക്കും ഒരുക്കുക. ഹിന്ദിയിലായിരിക്കും സീരിസെന്ന് ശ്രീജിത് മുഖര്‍‌ജി അറിയിച്ചു. പാഥേര്‍ പാഞ്ചാലി, ചാരുലത തുടങ്ങിയ ഇതിഹാസ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ ഇടംനേടിയ സത്യജിത് റേയുടെ നിരവധി സാഹിത്യകൃതികളും ശ്രദ്ധേയമായിട്ടുണ്ട്. അവയില്‍ വണ്‍ ഡസണ്‍ സ്റ്റോറിസ്, ടു ഓണ്‍ ടോപ് ഓഫ് വണ്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്‍തകങ്ങളിലെ ചെറുകഥകളാണ് വെബ് സീരിസായി ഒരുക്കുന്നത്.