സുഡാനി തകര്‍ത്തു.. ചിത്രത്തിന് പ്രശംസയുമായി സ്രിന്ദ

First Published 24, Mar 2018, 11:53 AM IST
srindha face book post about  sudani from Nigeria
Highlights

മികച്ച പ്രതികരണത്തോടെയാണ് സുഡാനി ഫ്രം നൈജീരിയ തിയേറ്ററില്‍ മുന്നേറുന്നത്

കളികളത്തില്‍ തുടങ്ങി ജീവിത കളത്തില്‍ അവസാനിക്കുന്ന വൈകാരികമായ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ  സക്കരിയ സംവിധാനം ചെയ്ത സിനിമ ഒറ്റനോട്ടത്തില്‍ തന്നെ പ്രേക്ഷകന് ഇഷ്ടമാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ താരം സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. നൈജീരിക്കാരനായ സാമൂവല്‍ എബിയോളയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

സിനിമയെ പുകഴ്ത്തി പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച നടി സ്രിന്ദയും രംഗംത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് നടി സിനിമയെ പ്രശംസിച്ചത്. 

സ്രിന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

മൈതാനത്തെ കാല്പന്തുകളി മികവിനും നാട്ടുകാരുടെ ഒരു കൗതുകം നിറഞ്ഞ കാഴ്‌ചക്കുമപ്പുറം നൈജീരിയക്കാരൻ സുഡാനി മലബാറി മജീദിന്റെ അതിഥിയായി സ്നേഹവായ്പുകൾ ഏറ്റുവാങ്ങുമ്പോൾ ഇനിയും മരിക്കാത്ത മനുഷ്യബന്ധങ്ങളുടെ തണൽ നിറയുന്നു...✨പണത്തിനു വേണ്ടി മാത്രമല്ലാതെ നമ്മളിലെ സമ്പാദ്യം സ്നേഹം നിറഞ്ഞ നിമിഷങ്ങളെന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ സിനിമ. ☝🏽 മികച്ചതാണ് സിനിമയിലെ ഓരോ ഘടകവും : ഒരു പാട് നന്മ നിറഞ്ഞ നിമിഷങ്ങളും . 👏🏻 👏🏻 സാമുവേലിനും ,സക്കറിയക്കും ,ഷൈജു ഇക്കയ്ക്കും സമീറിക്കയ്ക്കും ,ഷഹബാസിക്കയ്ക്കും ,റെക്സിനും , മഷറിനും ,നിഷ്കളങ്കരായ രണ്ടു ഉമ്മമാർക്കും ,മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻 
എല്ലാത്തിനും ഉപരി കരയാതെ മനസ്സ് നനയിപ്പിച്ചു മലബാറി മജീദായി ജീവിച്ച സൗബിക്ക് സ്നേഹാശംസകൾ .😘❣️


 

loader