എന്നാല്‍ ശ്രീനിഷ് അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്ന് പറഞ്ഞ് പേളി എഴുന്നേറ്റ് പോയി. തുടര്‍ന്ന് ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും സംസാരമുണ്ടായി

കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് എപ്പിസോഡിലാണ് പേളിയും ശ്രീനിഷും തമ്മില്‍ വഴക്കുണ്ടായത്. പേളി തന്നെ എപ്പോഴും അവഗണിക്കുകയാണെന്ന് ശ്രീനിഷ് പറഞ്ഞു. സംസാരിക്കാന്‍ താത്പര്യം ഇല്ലാത്തത് പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ശ്രീനിഷ് തുറന്നടിച്ചു. എന്നാല്‍ ശ്രീനിഷ് അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്ന് പറഞ്ഞ് പേളി എഴുന്നേറ്റ് പോയി. തുടര്‍ന്ന് ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും സംസാരമുണ്ടായി.

പലപ്പോഴും പേളി എന്നെ അവഗണിക്കുന്നു. എന്നോട് മിണ്ടില്ല. പലപ്പോഴും ഞാന്‍ ശശി ആവുകയാണ്. ഞാനാണ് സംസാരിക്കാത്തതെന്ന് പേളി പറയുന്നു. പക്ഷെ നീ മറ്റുളളവരോട് സംസാരിക്കുമ്പോള്‍ ഭയങ്കര സന്തോഷത്തിലാണ്. എന്നാല്‍ എന്നോട് അങ്ങനെ അല്ല ശ്രീനിഷ് പറഞ്ഞു. എന്നാല്‍ ശ്രീനിഷ് തന്നെയാണ് അവഗണിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ ഒരിക്കലും നിന്നെ വിട്ട് ഓടിപ്പോവില്ല. 

നിന്റെ കൂടെ ഒരുപാട് നേരം ചെലവഴിക്കണമെന്നുണ്ട് എനിക്ക്. പഴയ ബന്ധങ്ങളെ കുറിച്ച് സംസാരിക്കണ്ട. നമ്മള്‍ ഇവിടെ വെച്ചാണ് കണ്ടുമുട്ടിയത്. ശ്രീനിഷിനെ ഞാന്‍ അവഗണിക്കുന്നില്ല. എനിക്ക് പലപ്പോഴും ശ്രീനിഷ് സംസാരിക്കാതിരിക്കുമ്പോള്‍ ഒറ്റപ്പെടല്‍ തോന്നാറുണ്ട്. പക്ഷെ ശ്രീനിഷ് പലപ്പോഴും കുറ്റപ്പെടുത്തുകയാണ്. ഞാന്‍ പലപ്പോഴും കാര്യങ്ങളില്‍ നന്നായി ബോധവതിയായി പറയേണ്ടി വരുന്നു. തോന്നുന്നതൊക്കെ പറഞ്ഞാല്‍ ശ്രീനിഷിന് വിഷമം ആകുമോയെന്ന് തോന്നുന്നു , ഇതും പറഞ്ഞ് പേളി കരഞ്ഞു. 

നമ്മുടെ ബന്ധം സെറ്റാവില്ലെന്ന് പറയാനാണോ ഇക്കാര്യമൊക്കെ പറയുന്നതെന്ന് ശ്രീനിഷ് ചോദിച്ചു. അങ്ങനെ ആണെങ്കില്‍ പറയണം. ഷിയാസ് വിജയിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ സന്തോഷവതിയല്ലെന്ന് അറിയാം. പഴയത് പോലെ അല്ല പേളി. രാത്രി സംസാരിക്കുമ്പോഴും ഉറക്കം വരുന്നെന്ന് ഇപ്പോള്‍ പറയുന്നു. മടുപ്പ് തോന്നുന്നത് കൊണ്ടല്ലെ അങ്ങനെയൊക്കെ ചെയ്യുന്നത്. 

നീ ഗെയിം കളിക്കുകയാണെന്നാണ് മറ്റുളളവര്‍ പറയുന്നത്. പക്ഷെ എനിക്ക് നിന്നെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. നീ ഓരോ സമയവും ഓരോ സ്വഭാവമാണ്. ഈ വ്യത്യാസം കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. പേളിയുടെ ഉദ്ദേശം എന്താണ്. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താനാണ് ഇതൊക്കെ എന്ന് മറ്റുളളവരും പറയുന്നു ശ്രീനിഷ് പറഞ്ഞു. എന്നാല്‍ അതൊക്കെ ശ്രീനിഷിന് തോന്നുന്നതാണെന്നും തന്നെയാണ് ശ്രീനിഷ് അവഗണിക്കുന്നതെന്നും പേളി വ്യക്തമാക്കി. എന്തായാലും ബിഗ്ബോസിലെ ശ്രീനി പേളി പ്രണയം ഗ്രാന്‍റ് ഫിനാലയോട് അടുക്കുന്നതോടെ മറ്റൊരു വ്യത്യസ്ത രീതിയിലേക്ക് നീങ്ങുകയാണ്.

മത്സരം അവസാന ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ ഇരുവരും തമ്മില്‍ വിവാഹതിരാവുമോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. ഇതിനിടെയാണ് തനിക്ക് പുറത്ത് പോവണമെന്ന് കരഞ്ഞ് കൊണ്ട് പേളി പറയുന്നത്. രാത്രി ശ്രീനിഷും പേളിയും പരസ്പരം സോറി പറഞ്ഞാണ് ഉറങ്ങാന്‍ പോയത്.