ശ്രിയ ശരണിന്‍റെ വിവാഹ വീഡിയോ പുറത്ത്
നടി ശ്രിയ ശരണ് വിവാഹിതയായി എന്ന അഭ്യൂഹങ്ങള്ക്ക് പിന്നാലെ താരത്തിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളും സോഷ്യല് മീഡിയയില് വൈറലാകുന്നു. കാമുകനും റഷ്യന് സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് ശ്രിയയുടെ വരന്. വിവാഹ വേദിയില് ശ്രിയയ്ക്കായി കൊഷീവ് ഹിന്ദിയില് കവിത ചൊല്ലിയത് വേദിയില് ചിരിപടര്ത്തി.
ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള് മാത്രമായിരുന്നു വിവാഹച്ചടങ്ങില് പങ്കെടുത്തത്. തെന്നിന്ത്യയിലെ മുന്നിര നായികയായ ശ്രിയ ശരണ് രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയിലും കാസനോവയിലും.
ശ്രിയ വിവാഹിതയായെന്ന വാര്ത്തകള് വന്നിരുന്നെങ്കിലും ഇതിനോട് പ്രതികരിക്കാന് താരം തയ്യാറായിരുന്നില്ല. തനിയ്ക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ഒടുവിലത്തെ ശ്രിയയുടെ പ്രതികരണം.
ഏറെ നാളായി ശ്രിയയും റഷ്യന് സ്വദേശിയുമായ ആന്ദ്രെ കൊഷീവും തമ്മില് പ്രണയത്തിലായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളുടെ ആശീര്വാദത്തോടെയാണ് വിവാഹം നടന്നത്. ചുവന്ന ലഹങ്കയണിഞ്ഞാണ് ശ്രിയ വിവാഹത്തിനെത്തിയത്.
