ഷാരൂഖ് ഖാന് ജനങ്ങള്‍ നല്‍കിയ  പിന്തുണ തനിക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നൂര്‍ ജഹാന്‍

പാകിസ്ഥാനില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ സഹോദരി നൂര്‍ ജഹാന്‍. പെഷവാറിൽ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് നൂര്‍ ജഹാന് മത്സരിക്കുന്നത്. ഷാരൂഖിന്‍റെ പിതാവിന്‍റെ സഹോദരന്‍റെ മകളാണ് നൂർ ജഹാൻ. പാകിസ്താനിൽ തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്ന നൂര്‍ ജഹാന്‍ ഖൈബര്‍ പക്തൂൺ നിയമസഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. 

സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുമെന്നും നൂര്‍ ജഹാന്‍ എക്‌സ്പ്രസ് ട്രിബ്യൂണലിനോട് വെളിപ്പെടുത്തി. ഷാരൂഖ് ഖാന് ജനങ്ങള്‍ നല്‍കിയ പിന്തുണ തനിക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നൂര്‍ ജഹാന്‍ വ്യക്തമാക്കി.