ഇത് സുഹാനയുടെ സഹോദരനോ, മകള്‍ക്കൊപ്പം ഷാരൂഖിനെ കണ്ട ആരാധകര്‍

First Published 12, Apr 2018, 12:13 PM IST
srk with daughter suhana
Highlights
  • വൈറലായി ഷാരൂഖിന്‍റെയും മകളുടെയും ചിത്രം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഐപിഎല്‍ മത്സരം കാണാന്‍ ടീം ഉടമകൂടിയായ ഷാരുഖ് ഖാന്‍ ഈഡന്‍ ഗാര്‍ഡനില്‍ എത്തിയത് മകള്‍ സുഹാനയ്ക്കും മകന്‍ അബ്രാമിനും ഒപ്പമായിരുന്നു.മകള്‍ക്കൊപ്പം ഷാരൂഖ് ഗ്രൗണ്ടിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. ഇത് സുഹാനയുടെ സഹോദരനാണോ എന്നാണ് കിംഗ് ഖാന്‍റെ ആരാധകരുടെ ചോദ്യം. വെള്ള ടീ ഷര്‍ട്ടും ജീനും ധരിച്ചാണ് അച്ഛനും മകളും എത്തിയത്.


സുഹാനയുടെ മുതിര്‍ന്ന സഹോദരനാണെന്നേ ബോളിവുഡ് ബാദുഷയെ കണ്ടാല്‍ പറയൂ എന്നാണ് ആരാധകര്‍ പറയുന്നത്. താരപുത്രിയുടെ ബോളിവുഡ് അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

loader