സ്റ്റാര്‍വാര്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡ‍ിയുടെ ട്രെയിലര്‍ ഇറങ്ങി. ഡിസംബര്‍ 13ന് എത്തുന്ന ചിത്രം. 2015ല്‍ ഇറങ്ങിയ സ്റ്റാര്‍വാര്‍ ഫോഴ്സ് എവൈക്ക് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. റയാന്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ജോര്‍ജ് ലൂക്കസിന്‍റെ പ്രശസ്ത കഥാപാത്രങ്ങള്‍ വീണ്ടും എത്തുന്ന ചിത്രത്തില്‍ സ്കൈവാക്കര്‍ മാര്‍ക്ക് ഹമ്മില്ലിന്‍റെ റോള്‍ തിരിച്ചെത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. അന്തരിച്ച നടി കാരി ഫിഷറുടെ അവസാന ചിത്രമാണ് ഇത്. വാള്‍ട്ട് ഡിസ്നി പിക്ച്ചേര്‍സാണ് ഈ ചിത്രം ആഗോളതലത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.