മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് ജനുവരി 26 ന് പ്രദര്‍ശനത്തിന് എത്തുകയാണ്. ക്യാമറമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇറങ്ങുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ വെബ്‌സൈറ്റുകളില്‍ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ സ്ട്രീറ്റ് ലൈറ്റ്‌സിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ ഒരു മാസം കാത്തിരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ തിയേറ്ററില്‍ പോയി കാണേണ്ടവര്‍ കണ്ടോട്ടെ സിനിമ എല്ലാത്തരത്തിലും നന്നാവണമെങ്കില്‍ പ്രേക്ഷകര്‍ കൂടി ശ്രമിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

 ലിജോ മോള്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്ട്രീറ്റ്‌ലൈറ്റ് നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയാണ്. നവാഗതനായ ഫവാസ് ആണ് ചിത്രത്തിന്റെ തിരക്കഥ.