കേരളത്തിന്റെ പൊറോട്ടയോടും ബീഫിനോടുമുള്ള ഇഷ്ടം ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുകയാണ് ഈ നൈജീയക്കാരന്‍  

ചില ഭക്ഷണങ്ങള്‍ അങ്ങനെയാണ്, ഒരിക്കല്‍ കഴിച്ചാല്‍ ആ രുചി മറക്കാന്‍ ആവില്ല. പിന്നീട് അത് കിട്ടാന്‍ വേണ്ടി എത്ര കഷ്ടപ്പെടാനും ആളുകള്‍ തയ്യാറാവുകയും ചെയ്യും. അത്തരത്തില്‍ കേരളത്തിന്റെ പൊറോട്ടയോടും ബീഫിനോടുമുള്ള ഇഷ്ടം ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുകയാണ് ഈ നൈജീയക്കാരന്‍. മലയാളികളേക്കാള്‍ പൊറോട്ടയുടേയും ബീഫിന്റേയും ആരാധകനാണ് സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍. സാമുവല്‍ കേരളത്തെക്കുറിച്ച് പറയുമ്പോള്‍ മറക്കാതെ കൂട്ടിച്ചേര്‍ക്കുന്നതാണ് പൊറോട്ടയുടേയും ബീഫിന്റേയും കാര്യം. 

വീട്ടിലേക്ക് വരികയാണ് എനിക്കുള്ള പൊറോട്ടയും ബീഫും അടുപ്പത്തുണ്ടല്ലോയെന്ന ചോദ്യവുമായാണ് സാമുവല്‍ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. പാര്‍ത്ഥസാരഥി സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന സിനിമയില്‍ അഭിനയിക്കാനായി നൈജീരിയയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ സുഡു പൊറോട്ടയും ബീഫിന്റേയും കാര്യം വീണ്ടും ഓര്‍മപ്പെടുത്തിയിട്ടുണ്ട്. 

പ്രതിഫല വിവാദമൊക്കെ ഒത്തുതീര്‍പ്പായതിന് ശേഷം തിരികെ നൈജീരിയയില്‍ എത്തിയപ്പോള്‍ മുതല്‍ കേരളത്തെക്കുറിച്ച് പറയുമ്പോഴോക്കെ സുഡുവിന് പറയാനുള്ളത് പൊറോട്ടയും ബീഫിനേക്കുറിച്ചും ആണ്. നൈജീരിയയില്‍ പൊറോട്ട ലഭിച്ചെന്നും എന്നാല്‍ ബീഫ് കിട്ടിയില്ലെന്നും പോസ്റ്റ് ഇടുകയും പിന്നീട് അത് തിരുത്തി ചിക്കന്‍ എന്നിടുകയും ചെയ്തത് മലയാളികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തെ മിസ് ചെയ്യുന്നു എന്ന് പലപ്പോഴും പോസ്റ്റ് ഇട്ടിരുന്ന സാമുവല്‍ ഓരോ പോസ്റ്റിലും ബീഫിന്റെ കാര്യം മറക്കാറുമില്ല. 

കേരളത്തിലേക്കുള്ള യാത്രയില്‍ അബുദാബിയില്‍ എത്തിയപ്പോഴാണ് സാമുവല്‍ വീണ്ടും പൊറോട്ടയും ബീഫിനേക്കുറിച്ചും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. എനിക്കുള്ള പൊറോട്ടയും ബീഫും തയ്യാറല്ലേയെന്ന് ചോദിച്ചാണ് അബുദാബിയില്‍ നിന്നുള്ള ചിത്രം സാമുവല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീട്ടിലേക്ക് മടങ്ങി വരികയാണെന്നും സാമുവല്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. 

Scroll to load tweet…

കേരളത്തിലെ ആദ്യ സന്ദര്‍ശനത്തോടെ തന്നെ സാധാരണക്കാരും ബാച്ചിലേഴ്സും ഏറ്റവുമധികം അകത്താക്കുന്ന പൊറോട്ടയുടേയും ബീഫിന്റേയും കടുത്ത ആരാധകനായി സുഡു മാറിക്കഴിഞ്ഞുവെന്നതിന് സംശയമില്ല.