സൗബിന്‍ ആദ്യമായി നായകനാകുന്ന ചിത്രമാണിത്

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയയുടെ ഓഫീഷ്യല്‍ ടീസെറെത്തി. ഫുട്‌ബോള്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

 നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിസിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാദിലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീതം. ചിത്രം മാര്‍ച്ച് 23 ന് തിയേറ്ററുകളില്‍ എത്തും.