മായാനദിയിലെ പ്രണയാര്‍ദ്രമായ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് റെക്‌സ് വിജയനും ഷഹബാസ് അമനും. നവാഗതനായ സക്കറിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ ഫുട്‌ബോള്‍ ഗാനത്തിനാണ് ഇരുവരും ഒന്നിച്ചത്. പന്ത് കൊണ്ടൊരു നേര്‍ച്ച എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രം ഫുട്‌ബോള്‍ കഥയാണ് പറയുന്നത്.
സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സൗബിനാണ് ചിത്രത്തിലെ നായകന്‍. നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാന വേഷത്തിലത്തുന്നുണ്ട്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്.
