ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിത കഥ സിനിമയാകുകയാണ്. അതേസമയം സൈന നെഹ്‍വാളിന്റെയടക്കം ഇന്ത്യൻ ബാഡ്മിന്റണ്‍ താരങ്ങളുടെ പരിശീലകനായ പുല്ലേല ഗോപിചന്ദിന്റെയും ജീവിതം സിനിമയാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നടൻ സുധീര്‍ ബാബുവാണ് ഗോപിചന്ദായി വെള്ളിത്തിരയില്‍ എത്തുക. ബാഡ്മിന്റണ്‍ താരം കൂടിയായ സുധീര്‍ ബാബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബാഡ്മിന്റണാണ് തന്റെ ആദ്യത്തെ ഗേള്‍ ഫ്രണ്ട് എന്നാണ് സുധീര്‍ ബാബു വിശേഷിപ്പിക്കുന്നത്. പുല്ലേല ഗോപിചന്ദാകാനുള്ള പരിശീലനം തുടങ്ങിയെന്നും സുധീര്‍ ബാബു വ്യക്തമാക്കുന്നു. ബാഡ്മിന്റണ്‍ പരിശീലിക്കുന്ന വീഡിയോയും സുധീര്‍ ബാബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. പ്രവീണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗമായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക. അതേസമയം ശ്രദ്ധ കപൂറാണ് സൈന നെഹ്‍വാളായി അഭിനയിക്കുന്നത്.