സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞ് ആരാധകര്‍

നടന്‍ ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. സുഹാനയുടെ ഇംഗ്ലണ്ടിലെ കോളേജ് പാര്‍ട്ടിയ്ക്കിടെ എടുത്ത ചിത്രമാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം മകളെ കാണാന്‍ ഇംഗ്ലണ്ടിലെത്തിയ ഗൗരി ഖാന്‍ സുഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കപ്പുറം സുഹാനയുടെ ഒരു ബ്ലാക്ക് ആന്‍ വൈറ്റ് ചിത്രമാണ് ആരാധകരെ ആകര്‍ഷിച്ചത്. 

ചിത്രത്തില്‍ സുഹാനയ്ക്കൊപ്പമുള്ള ചെറുപ്പക്കാരന്‍ ആരാണെന്നാണ് ആരാധകരുടെ ചോദ്യം. പാര്‍ട്ടിയുടെ കൂടുതല്‍ ചിത്രങ്ങളും സുഹാന ഫാന്‍സ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ അര്‍ഡിങ്ലി കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 18 കാരിയായ സുഹാന. മെയ് 22 നായിരുന്നു സുഹാനയുടെ 18-ാം പിറന്നാള്‍. അഭിനയം ആരംഭിക്കും മുമ്പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണമെന്നതാണ് പിതാവ് ഷാരൂഖ് മകള്‍ക്ക് നല്‍കിയിരിക്കുന്ന നിബന്ധന.